IMAGE | WIKI COMMONS
കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റ് നിവാസികളില്‍ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയത് 300 ലധികം പേര്‍
എറണാകുളം കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും വയറിളക്കവും മൂലം 300 ലധികം പേര്‍ ചികിത്സ തേടി. ജൂണ്‍ ആദ്യ വാരത്തോടെയാണ് ഫ്ളാറ്റില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്. അഞ്ച് വയസില്‍ താഴെയുള്ള 20 ലധികം കുട്ടികള്‍ക്കും രോഗബാധയുണ്ടായി. കുടിവെള്ളത്തില്‍ നിന്നും വിഷബാധയുണ്ടായെന്നാണ് പ്രാഥമിക വിവരം. ജലസംഭരണി, കിണര്‍, വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എന്നിവയാണ് ഫ്ളാറ്റിലെ പ്രധാന ജല സ്രോതസ്സുകള്‍. എന്നാല്‍ രോഗബാധയുണ്ടായിരിക്കുന്നത് ഏത് സ്രോതസ്സില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും കൂടുതല്‍ ബാക്ടീരിയയുടെ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ടാങ്കര്‍ വഴി വെള്ളമെത്തിച്ചാണ് ഫ്ളാറ്റില്‍ ജലം ഉപയോഗിക്കുന്നത്. സംഭവത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സംഘത്തെ ഡിഎംഒ നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും പരിശോധനാ ഫലം വന്നാല്‍ മാത്രമെ അറിയാന്‍ സാധിക്കൂ എന്നും ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.