TMJ
searchnav-menu
post-thumbnail

TMJ Daily

ജനുവരിയില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 64,156 കോടി രൂപ

26 Jan 2025   |   1 min Read
TMJ News Desk

വര്‍ഷം ജനുവരിയില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യയുടെ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത് 64,156 കോടി രൂപ. രൂപയുടെ മൂല്യം ഇടിയുന്നതും യുഎസ് ബോണ്ടില്‍ നിന്നുമുള്ള നേട്ടം വര്‍ദ്ധിക്കുന്നതുമൊക്കെയാണ് നിക്ഷേപര്‍ ഇന്ത്യയുടെ ഓഹരി വിപണിയില്‍ നിന്നും പിന്‍ന്മാറുന്നതിനുള്ള പ്രധാനകാരണങ്ങള്‍.

2024 ഡിസംബറില്‍ 15,446 കോടി രൂപ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുക്കിയപ്പോള്‍ 2025 ജനുവരിയില്‍ നേര്‍വിപരീതമായ പ്രവണതയാണുള്ളത്.

രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് വിദേശ നിക്ഷേപകരില്‍ ഗണ്യമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് കാരണം അവര്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും പിന്‍മാറുന്നുവെന്ന് മോണിങ്സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ഇന്ത്യയിലെ അസോസിയേറ്റ് ഡയറക്ടറായ ഹിമാന്‍ശു ശ്രീവാസ്തവ പറയുന്നു.

അതുകൂടാതെ, അടുത്തിടെ തിരുത്തല്‍ ഉണ്ടായെങ്കിലും ഇന്ത്യന്‍ ഓഹരികളുടെ വില ഉയര്‍ന്ന് നില്‍ക്കുന്നതും കുറഞ്ഞ ലാഭ പ്രതീക്ഷയും സ്ഥൂലസമ്പദ് വ്യവസ്ഥയിലെ മോശം അവസ്ഥയും നിക്ഷേപകരെ ആശങ്കാകുലരാക്കുന്നു.

അതിലുപരി, ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളിലെ അപ്രവചനീയതയും നിക്ഷേപകരെ ശ്രദ്ധയോടെ മുന്നേറാന്‍ പ്രേരിപ്പിക്കുന്നു. അതുകാരണം, നഷ്ട സാധ്യതയുള്ള നിക്ഷേപ സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ അവര്‍ തീരുമാനിച്ചു.


#Daily
Leave a comment