TMJ
searchnav-menu
post-thumbnail

TMJ Daily

തെക്കന്‍ കൊറിയയില്‍ കാട്ടുതീ; 26 മരണം

27 Mar 2025   |   1 min Read
TMJ News Desk

തെക്കന്‍ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ 26 പേര്‍ മരിച്ചു. ചരിത്രപരമായ ക്ഷേത്രങ്ങള്‍ കത്തിനശിച്ചു.

രാജ്യത്തെ മധ്യ യുസിയോങ് കൗണ്ടിയില്‍ 33,000 ല്‍ അധികം ഹെക്ടര്‍ വനം നശിക്കുകയോ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2000 മാര്‍ച്ചില്‍ 24,000 ഹെക്ടര്‍ വനമാണ് കത്തിയത്.

അസാധാരണമായ കാട്ടുതീ അതിവേഗം പടരുന്നതിനാല്‍ അനവധി മരണങ്ങള്‍ ഉണ്ടായിയെന്നും രാജ്യം അടിയന്തര സാഹചര്യത്തിലാണെന്നും ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂ പറഞ്ഞു.

തീപടരുന്നത് തടയാന്‍ 120ല്‍ അധികം ഹെലികോപ്റ്ററുകളെ വിന്യസിച്ചിട്ടുണ്ട്. ഇവയ്ക്കുള്ള ഇന്ധനം സൈന്യം നല്‍കി. പര്‍വ്വതങ്ങളാല്‍ നിറഞ്ഞ രാജ്യമായതിനാല്‍ കാട്ടുതീ തടയാനും മറ്റും ഹെലികോപ്റ്ററുകളെയാണ് തെക്കന്‍ കൊറിയ ആശ്രയിക്കുന്നത്.






 

#Daily
Leave a comment