
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നവംബർ 11ന് ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സർക്കാരിന്റെ നിർണായക നീക്കം. ക്യാബിനറ്റിലെ മുസ്ലിം പ്രാതിനിധ്യം പരിഗണിച്ചാണ് ഈ നീക്കമെന്ന് മന്ത്രിസഭയിലെ ഒരംഗം എന്‍ഡിടിവിയോട് പറഞ്ഞു. അതേസമയം കോൺഗ്രസ് സർക്കാരിന്റെത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബിജെപി ആരോപിച്ചു.
നിലവില്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് അസറുദ്ദീന്‍. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് അസറുദ്ദീന്‍.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആയ അസ്ഹറുദ്ദീൻ 1985 മുതല്‍ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 15,593 റണ്‍സ് നേടി. പിന്നീട് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് വിലക്ക് വീണതോടെ അസറുദ്ദീന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു.


