Photo: PTI
TMJ Daily
ആന്ധ്ര മുൻ മുഖ്യമന്ത്രി ബിജെപി അംഗത്വം സ്വീകരിച്ചു
07 Apr 2023 | 1 min Read
TMJ News Desk
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കിരൺകുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് കിരൺകുമാർ റെഡ്ഡി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്നും മാർച്ച് 11 നാണ് കിരൺകുമാർ രാജിവെച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം 2014 ൽ കോൺഗ്രസ് വിട്ടിരുന്നു. തുടർന്ന് ജയ് സമൈക്യന്ദ്ര എന്ന പേരിൽ പാർട്ടി രൂപീകരിക്കുകയും 2018 ൽ വീണ്ടും കോൺഗ്രസിലേക്ക് തന്നെ തിരിച്ചുവരുകയുമാണ് ഉണ്ടായത്.
#Daily
Leave a comment