TMJ
searchnav-menu
post-thumbnail

TMJ Daily

ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ വിടവാങ്ങി

18 Mar 2023   |   1 min Read
TMJ News Desk

ങ്ങനാശ്ശേരി  അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ (93) വിട വാങ്ങി. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന്  ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ശനിയാഴ്ച ഉച്ചയ്ക്ക് 1.17ഓടെയായിരുന്നു.

ചങ്ങനാശ്ശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷൻ ഇടവകയിൽ പൗവത്തിൽ കുടുംബത്തിൽ 1930 ഓഗസ്റ്റ് 14നായിരുന്നു ജനനം. പൗവത്തിൽ അപ്പച്ചൻ-മറിയക്കുട്ടി ദമ്പതികളാണ് മാതാപിതാക്കൾ. 1962 ഒക്ടോബർ 3ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്തു. തുടർന്ന് 1977ൽ കാഞ്ഞിരപ്പള്ളി രൂപത നിലവിൽ വന്നപ്പോൾ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. പിന്നീട് 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പായി സേവനം ചെയ്തു.

സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലഘട്ടത്തിൽ സഭയെ നയിച്ചവരിൽ പ്രധാനിയായിരുന്നു. ആരാധനാക്രമ പരിഷ്‌കരണത്തിൽ കാർക്കശ നിലപാടെടുത്തതും ശ്രദ്ദേയമായി. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെയും അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


#Daily
Leave a comment