TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രസീൽ മുൻ പ്രസിഡന്റ് ബോൽസൊനാരോ വീട്ടുതടങ്കലിൽ

06 Aug 2025   |   1 min Read
TMJ News Desk

ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബോൽസൊനാരോയെ വീട്ടുതടങ്കലിലാക്കാൻ ഉത്തരവിട്ട് ബ്രസീൽ സുപ്രീംകോടതി. 2022 തിരഞ്ഞെടുപ്പിൽ തോറ്റിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന കേസിൽ അദ്ദേഹം വിചാരണനേരിട്ടിരുന്നു.

സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയത് ബോൽസൊനാരോ ലംഘിച്ചിരുന്നു. മക്കളുടെ ഫോണിൽ നിന്ന് ബൊൽസൊനാരോ ഞായറാഴ്ച ജനത്തെ അഭിസംബോധന ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജഡ്ജി അലക്സാൻഡ്രെ ഡി മോറേസിന്റെ വിധി. ബോൾസോനാരോ രാജ്യം വിടാൻ ശ്രമിക്കാൻ സാധ്യതയുണ്ടെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ആയ ബ്രസീലിലെ ഉത്‌പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇക്കാര്യം പറഞ്ഞ ട്രംപ് ലുലയ്ക്കയച്ച കത്തിൽ ബൊൽസൊനാരോയെ സർക്കാർ വേട്ടയാടുകയാണെന്ന് പരാമർശിച്ചിരുന്നു.

"നിങ്ങൾ നേരിടുന്ന ക്രൂരമായ പെരുമാറ്റംവും, വ്യവസ്ഥിതി നിങ്ങൾക്കെതിരെ തിരിഞ്ഞതും ഞാൻ കണ്ടു. ഈ വിചാരണ ഉടൻ അവസാനിപ്പിക്കണം!" ട്രംപ് തൻ്റെ  സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ട്രൂത് സോഷ്യലിൽ കുറിച്ചു.



#Daily
Leave a comment