TMJ
searchnav-menu
post-thumbnail

TMJ Daily

മുന്‍ പ്രതിരോധ സെക്രട്ടറിയെ യു പി എസ് സി ചെയര്‍മാനായി നിയമിച്ചു

14 May 2025   |   1 min Read
TMJ News Desk

മുന്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനെ യു പി എസ് സിയുടെ ചെയര്‍മാനായി നിയമിച്ചുവെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അറിയിച്ചു. പ്രീതി സുധന്റെ കാലാവധി ഏപ്രില്‍ 29ന് അവസാനിച്ചത് മുതല്‍ ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. അജയ് കുമാറിന്റെ നിയമനം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു അംഗീകരിച്ചു.

1985ലെ ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ്കുമാര്‍. 2019 മുതല്‍ 2022 വരെ പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ കമ്മീഷനില്‍ രണ്ട് അംഗങ്ങളുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

ആറ് വര്‍ഷത്തെ കാലാവധി അല്ലെങ്കില്‍ 65 വയസ്സ് ആകുന്നത് വരെയാണ് യു പി എസ് സി ചെയര്‍മാന്റെ കാലാവധി.

ഒരു ചെയര്‍മാനും പരമാവധി 10 അംഗങ്ങളും അടങ്ങുന്നതാണ് യു പി എസ് സിയുടെ ഘടന. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാനുള്ള സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്നത് യു പി എസ് സിയാണ്.





#Daily
Leave a comment