TMJ
searchnav-menu
post-thumbnail

TMJ Daily

ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി

07 May 2025   |   1 min Read
TMJ News Desk

പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഭീകരരുടെ ക്യാമ്പുകളെ ലക്ഷ്യമിട്ടത് ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടക്കം മാത്രമാണെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി പറഞ്ഞു.

തങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഭീകരര്‍ക്കെതിരെ സൈന്യത്തിനൊപ്പം നിന്ന ജമ്മുകശ്മീര്‍ ജനതയെ അദ്ദേഹം അഭിനന്ദിച്ചു.

ലോക മനസ്സാക്ഷി ഇന്ത്യയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ സാധാരണക്കാരായ വിനോദസഞ്ചാരികളെ കൊല്ലുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇന്ത്യന്‍ സൈന്യം നീതിക്ക് മുന്നില്‍ കൊണ്ടുവന്നുവെന്നും എ കെ ആന്റണി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒരുമിച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അതിര്‍ത്തികളേയും സാമൂഹിക- മത വ്യത്യാസങ്ങളേയും മറികടന്ന സാര്‍വദേശീയ തലവേദനയാണ് ഭീകരവാദമെന്നും ആന്റണി പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന് കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് ഭീകരതയെ കൊണ്ടുവരുന്നതിനുള്ള സ്പ്രിങ്‌ബോര്‍ഡായി പാകിസ്താനെ ഉപയോഗിക്കുന്നവരെ തര്‍ക്കാന്‍ സൈന്യത്തിന് പ്രൊഫഷണല്‍ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ഒരു ദശാബ്ദത്തോളം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു ആന്റണി.



#Daily
Leave a comment