TMJ
searchnav-menu
post-thumbnail

TMJ Daily

8647 എന്നെഴുതിയ ഫോട്ടോ പങ്കുവച്ചു; മുന്‍ എഫ്ബിഐ ഡയറക്ടറെ ചോദ്യം ചെയ്തു

17 May 2025   |   1 min Read
TMJ News Desk

ടല്‍ചിപ്പികള്‍ കൊണ്ട് 8647 എന്ന സംഖ്യ എഴുതിയ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ യുഎസ് സീക്രട്ട് സര്‍വീസ് ചോദ്യം ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വധഭീഷണിയാണ് ഈ ചിത്രമെന്നാണ് ആരോപണം. ശല്ല്യമൊഴിവാക്കുക അല്ലെങ്കില്‍ കൊല്ലുക എന്നാണ് 86ന്റെ യുഎസിലെ അര്‍ത്ഥം. യുഎസിന്റെ 47ാമത്തെ പ്രസിഡന്റാണ് ട്രംപ്.

കോമി ഈ ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ ട്രംപിനെതിരായ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണ് ഇതെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. കോമി ഫോട്ടോ നീക്കം ചെയ്തുവെങ്കിലും അലയൊലി ഒഴിഞ്ഞിട്ടില്ല.

സീക്രട്ട് സര്‍വീസിന്റെ വാഷിങ്ടണിലെ ആസ്ഥാനത്ത് കോമിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു.

2017ല്‍ ഒന്നാം ട്രംപ് ഭരണകാലത്ത് പുറത്താക്കപ്പെട്ട എഫ്ബിഐ ഡയറക്ടറാണ് കോമി. തന്നെ വധിക്കാന്‍ കോമി ആഹ്വാനം ചെയ്തുവെന്ന് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്താണ് അത് അര്‍ത്ഥമാക്കുന്നതെന്ന് അയാള്‍ക്ക് അറിയാമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ട്രംപ് വധശ്രമത്തില്‍നിന്നും രക്ഷപ്പെട്ടിരുന്നു. എന്താണതിന്റെ അര്‍ത്ഥമെന്ന് ഒരു കുഞ്ഞിനുപോലും അറിയാമെന്ന് ട്രംപ് പറഞ്ഞു. കോമിക്കെതിരെ കേസെടുക്കുന്ന കാര്യം അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി തീരുമാനിക്കുമെന്ന് ട്രംപ് പറഞ്ഞു.




 

#Daily
Leave a comment