TMJ
searchnav-menu
post-thumbnail

TMJ Daily

40,000 പ്രൊഫഷണലുകൾ കേരളത്തിൽ തിരിച്ചെത്തി

11 Oct 2025   |   1 min Read
TMJ News Desk

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 40,000ത്തോളം പ്രൊഫഷണലുകൾ കഴിഞ്ഞ 7 മാസങ്ങൾക്കുള്ളിൽ കേരളത്തിൽ മടങ്ങിയെത്തി. കേരളത്തിൽ നിന്നും ജോലി തേടി വിദേശ രാജ്യങ്ങളിൽ പോയവരിൽ ഒരു വിഭാഗം ഇവിടെ തൊഴിലാവസരങ്ങൾ ലഭ്യമായതിന്റെ പേരിൽ മടങ്ങി വരുന്നതിന്റെ സൂചനയാണ് ഇതെന്ന് വ്യവസായ മന്ത്രി പി രാജീവ്‌ ശനിയാഴ്ച പറഞ്ഞു.

‘ലിങ്ക്ഡ്ഇൻ’-ൽ വന്ന വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ എന്ന് മന്ത്രി പറഞ്ഞു. 2025 ജനുവരി-ആഗസ്റ്റ് കാലയളവിലെ അനലിറ്റിക്സിലാണ് ഈ വിവരം. ദുബായ് ആസ്ഥാനമായുള്ള F9 Infotech സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച കേരള സൈബർ സുരക്ഷ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ്‌.

#Daily
Leave a comment