TMJ
searchnav-menu
post-thumbnail

TMJ Daily

ഫ്‌ളോറിഡയില്‍ വംശീയ ആക്രമണം: നാലുപേര്‍ കൊല്ലപ്പെട്ടു

27 Aug 2023   |   1 min Read
TMJ News Desk

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വെടിവയ്പ്പ്. അക്രമിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. വംശീയതയുടെ പേരിലാണ് അക്രമം നടന്നത്. മൂന്ന് ആഫ്രിക്കന്‍ വംശജരെയാണ് ഇരുപതുകാരന്‍ വെടിവച്ച് കൊന്നത്. ആക്രമണത്തിനുശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നു. 

കറുത്ത വര്‍ഗക്കാരോടുള്ള വെറുപ്പാണ് അക്രമത്തിനു കാരണമായതെന്ന് പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കറുത്ത വര്‍ഗക്കാര്‍ക്കായുള്ള എഡ്വേര്‍ഡ് വാട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ കടയിലാണ് വെടിവയ്പ്പുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. \

എആര്‍ 15 തോക്കാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. വംശീയ കൊലപാതകങ്ങള്‍ തടയാന്‍ പരമാവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ജാക്‌സണ്‍വില്ലെ മേയര്‍ ഡോണ ഡീഗന്‍ പറഞ്ഞു. ഇത്തരം ക്രൂരകൃത്യങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്തെല്ലാമാണെന്ന് പറഞ്ഞ് അറിയിക്കുക അസാധ്യമാണെന്നും ഡോണ ഡീഗന്‍ കൂട്ടിച്ചേര്‍ത്തു. 

അക്രമനിരക്ക് ഉയരുന്നു

അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ 470 വെടിവയ്പ്പുകള്‍ നടന്നിട്ടുണ്ട്. ഇവയില്‍ കൂട്ടവെടിവയ്പ്പുകളും ഉണ്ടായിട്ടുണ്ട്. 2013 ശേഷം ഏറ്റവും ഉയര്‍ന്ന വെടിവയ്പ്പുകളാണ് ഈ വര്‍ഷം നടന്നിരിക്കുന്നത്. ബോസ്റ്റണ്‍, ചിക്കാഗോ, ഒക്‌ലഹോമ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വെടിവയ്പ്പ് നടന്നിരുന്നു.

#Daily
Leave a comment