TMJ
searchnav-menu
post-thumbnail

TMJ Daily

വിഴിഞ്ഞത്ത് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

31 May 2025   |   1 min Read
TMJ News Desk

വിഴിഞ്ഞത്തുനിന്നും മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളില്‍ നാല് പേരെ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ച ബോട്ട് കന്യാകുമാരിക്ക് അടുത്താണെന്ന് വിവരം ലഭിച്ചു. മറ്റ് അഞ്ചു പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നു.

വിഴിഞ്ഞം സ്വദേശിയായ റോബിന്‍സണിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ഡേവിഡ്‌സണ്‍, റോബിന്‍സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവരാണ് ഈ ബോട്ടില്‍ ഉണ്ടായിരുന്നത്.

ജോസഫ്, ജോണി, മത്യാസ്, മുത്തപ്പന്‍ എന്നിവര്‍ക്കും വള്ളം മറിഞ്ഞ് കാണാതായ സ്റ്റെല്ലസിനുവേണ്ടിയും ഉള്ള തിരച്ചില്‍ തുടരുന്നു. ലാസര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിലാണ് ഈ നാല് പേരും കടലില്‍ പോയത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ ആരംഭിച്ചിരുന്നു.


#Daily
Leave a comment