
യുഎസിന്റെ വിദേശ സഹായ പദ്ധതികള്‍ മരവിപ്പിച്ചു
യുഎസ് നിലവില്‍ നല്‍കുന്ന എല്ലാ വിദേശ സഹായങ്ങളും മരവിപ്പിച്ചു. കൂടാതെ പുതിയവ നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കി. യുഎസ് ഉദ്യോഗസ്ഥര്‍ക്കും വിദേശത്തെ എംബസികള്‍ക്കും ഇത് സംബന്ധിച്ച ആഭ്യന്തര മെമ്മോ നല്‍കി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച്ച ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്ത് വന്നു. 90 ദിവസത്തേക്കാണ് മരവിപ്പിച്ചത്. ഇപ്പോള്‍ നല്‍കുന്ന സഹായങ്ങള്‍ ട്രംപിന്റെ വിദേശ നയവുമായി ചേരുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
ലോകത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സഹായം നല്‍കുന്നത് യുഎസ് ആണ്. 2023ല്‍ 68 ബില്ല്യണ്‍ യുഎസ് ഡോളര്‍ നല്‍കിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. വികസന സഹായം മുതല്‍ സൈനിക സഹായം വരെയുള്ള എല്ലാത്തിനേയും ഈ ഉത്തരവ് ബാധിച്ചു.
അടിയന്തര ഭക്ഷ്യ സഹായത്തേയും ഇസ്രായേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായത്തേയും ഈ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.