TMJ
searchnav-menu
post-thumbnail

TMJ Daily

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ ജി സുധാകരൻ പങ്കെടുക്കും

13 Jan 2025   |   1 min Read
TMJ News Desk

നുവരി 13, വൈകീട്ട് 3 30ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ പങ്കെടുക്കും. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന “ഭരണഘടനയും, ന്യൂനപക്ഷ അവകാശങ്ങളും” എന്ന സെമിനാറിലാണ് ജി സുധാകരൻ പങ്കെടുക്കുക. ലീഗ് വിമർശനം സിപിഎം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ലീഗ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കുന്നത്.

സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലും ജി സുധാകരൻ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുത്ത സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ ജി സുധാകരൻ പങ്കെടുക്കാത്തത് ശ്രദ്ധേയമായിരുന്നു. സിപിഎം പ്രതിനിധി എന്ന നിലയിലാണ് സുധാകരനെ സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ വച്ചാണ് സെമിനാർ നടക്കുന്നത്.




#Daily
Leave a comment