TMJ
searchnav-menu
post-thumbnail

TMJ Daily

മാധ്യമങ്ങളെ പഴി ചാരി ഗബ്ബാർഡ്

21 Jun 2025   |   1 min Read
TMJ News Desk

റാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് മാർച്ചിൽ പറഞ്ഞ അഭിപ്രായത്തെ സന്ദർഭത്തിൽ നിന്ന് വേർപ്പെടുത്തി മാധ്യമങ്ങൾ ഉദ്ധരിക്കുകയാണെന്ന് അമേരിക്കൻ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്. ഗബ്ബാർഡിന്റെ മാർച്ചിലെ പ്രസ്താവനയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി നിരാകരിച്ചതിന് പിന്നാലെയാണ് മാധ്യമങ്ങളെ പഴി ചാരിയുള്ള സന്ദേശം അവർ X-ൽ കുറിച്ചത്.

ഇറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആഴ്ചകൾക്കുള്ളിൽ ആണവായുധം നിർമ്മിക്കാൻ കഴിയും. അക്കാര്യത്തിൽ താനും, പ്രസിഡന്റും യോജിക്കുന്നതായും അവർ പറഞ്ഞു. ഇറാന് ആണവായുധം ഉണ്ടാവരുതെന്ന കാര്യത്തിലും തങ്ങൾ യോജിപ്പിലാണ്, അവർ പറഞ്ഞു.

ട്രംപിനെ പിന്തുണക്കുന്നവരാണെങ്കിലും ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെടരുതെന്ന് വാദിക്കുന്ന MAGA വിഭാഗക്കാരുടെ കൂട്ടത്തിലാണ് ഗബ്ബാർഡ്. ഇറാനെ  ആക്രമിക്കുന്നതിൽ, അമേരിക്ക, ഇസ്രായേലിനൊപ്പം ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ചർച്ചകളിൽ നിന്നും അവരെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.




#Daily
Leave a comment