TMJ
searchnav-menu
post-thumbnail

TMJ Daily

ഗാനമേളയില്‍ ഗണഗീതം; ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ടു

27 May 2025   |   1 min Read
TMJ News Desk

ല്‍സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി വിവാദത്തിലായ കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര  ഉപദേശക സമിതിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിട്ടു.

ആര്‍എസ്എസ് ഗണഗീതം ആലപിച്ചത് കൂടാതെ ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനയുടെ കൊടി തോരണങ്ങള്‍  കെട്ടിയ സംഭവത്തിലും അന്വേഷണങ്ങള്‍ നടത്തിയശേഷമാണ് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചത്.

രണ്ട്  സംഭവങ്ങളിലും  ക്ഷേത്ര ഉപദേശക സമിതിയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളുടെ പരിസരങ്ങളിലും രാഷ്ട്രീയ- സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍  കെട്ടുന്നതും രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിയിട്ടുള്ളതാണ്.

ഈ ഉത്തരവ് ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും കര്‍ശന നടപടി  ഉണ്ടാകുമെന്ന്  തിരുവിതാംകൂര്‍  ദേവസ്വം  ബോര്‍ഡ്  അറിയിച്ചു.


#Daily
Leave a comment