ഗൗതം ഗംഭീര്‍ ബിജെപിയില്‍ നിന്നും രാജിവച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍ ബിജെപിയില്‍ നിന്നും രാജിവച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചുമതലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി എക്‌സില്‍ (പഴയ ട്വിറ്റര്‍) ഗംഭീര്‍ അറിയിച്ചു.
രാഷ്ട്രീയത്തില്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 2018-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ 2019 ല്‍ ബിജെപിയില്‍ അംഗമായി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള സിറ്റിംഗ് എംപി മാരില്‍ പലര്‍ക്കും വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം സീറ്റ് നല്‍കാന്‍ ഇടയില്ല എന്ന വാര്‍ത്തകള്‍ സജീവമായ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.