TMJ
searchnav-menu
post-thumbnail

TMJ Daily

പട്ടിണിയിൽ മുങ്ങി ഗാസ 

19 Aug 2025   |   1 min Read
TMJ News Desk

ഗാസയിലേക്ക് ഇസ്രായേൽ വളരെ കുറച്ച് ഭക്ഷണ സാധനങ്ങളെ കടത്തി വിടുന്നുള്ളു എന്നും ഗാസയിലെ പട്ടിണി ഒഴിവാക്കാൻ അത് പര്യാപ്തമല്ലെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് ചൊവ്വാഴ്ച പറഞ്ഞു.     

"കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വ്യാപകമായ പട്ടിണി ഒഴിവാക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇസ്രായേൽ സഹായം നൽകാൻ അനുവദിച്ചിട്ടുള്ളൂ," യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് തമീൻ അൽ-ഖീതൻ ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

മനുഷ്യത്വപരമായ സഹായം തടയുന്ന ഇസ്രായേൽ സർക്കാരിൻ്റെ നയമാണ് ഗാസയിലെ പട്ടിണി കൂടാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായ ഏകോപനത്തിനായി പ്രവർത്തിക്കുന്ന ഇസ്രായേലിൻ്റെ സൈനിക ഏജൻസിയായ സി ഒ ജി എ ടി, ഗാസയിലേക്കുള്ള സഹായ വിതരണത്തിൽ "ഗണ്യമായ ശ്രമങ്ങൾ" നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം ഗാസയിൽ 263 പേരാണ് ഇതുവരെ മരിച്ചത്. അതിൽ 112 പേർ കുട്ടികളാണ്. കിലോമീറ്ററുകളോളം നടന്നാണ് പൗരന്മാർ ഭക്ഷണ വിതരണ ശാലകളിലേക്ക് എത്തിച്ചേരുന്നത്. നിരവധി പേർ വഴിയേ മരിച്ച് വീഴുകയും, ഭക്ഷണ ശാലകളിലെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ഇതുവരെ നിരവധി സന്നദ്ധ സംഖടനകൾ സഹായം നൽകുന്നത് അവസാനിപ്പിച്ചിരുന്നു.



#Daily
Leave a comment