
ജര്‍മ്മന്‍ ചാന്‍സലര്‍ വിശ്വാസവോട്ട്; മെഴ്‌സിന് അപ്രതീക്ഷിത തോല്‍വി
കണ്‍സര്‍വേറ്റീവ് നേതാവായ ഫ്രീഡ്രിഷ് മെഴ്‌സിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ല. മെഴ്‌സിന്റെ സഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും അപ്രതീക്ഷിതമായി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 630 സീറ്റുകളുള്ള ബുണ്ടസ്റ്റാഗില്‍ ഭൂരിപക്ഷം നേടാന്‍ 316 വോട്ടുകള്‍ വേണം. എന്നാല്‍, മെഴ്‌സിന് 310 വോട്ടുകളാണ് ലഭിച്ചത്.
ജര്‍മ്മനിയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടര മാസത്തോളമായപ്പോഴാണ് മെഴ്‌സിന് വിശ്വാസവോട്ടെടുപ്പ് നേരിടാനായത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടേണ്ടി വന്നു.
അദ്ദേഹത്തിന്റെ സഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിലും 18 എംപിമാര്‍ അപ്രതീക്ഷിതമായി കാലുവാരി. ആധുനിക ജര്‍മ്മന്‍ ചരിത്രത്തില്‍ കീഴ്‌വഴക്കങ്ങളില്ലാത്തതാണ് മെഴ്‌സിന്റെ പരാജയം.
അടുത്ത 14 ദിവസത്തിനുള്ളില്‍ മെഴ്‌സിനെയോ മറ്റൊരു സ്ഥാനാര്‍ത്ഥിയെയോ ബുണ്ടസ്റ്റാഗിന് ചാന്‍സലറായി തിരഞ്ഞെടുക്കാം.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 18 എംപിമാരാണ് മെഴ്‌സിന് വോട്ട് ചെയ്യാതിരുന്നതെന്ന് കരുതുന്നു. തിങ്കളാഴ്ച്ചയാണ് എസ്ഡിപിയുമായി മെഴ്‌സ് കരാറിലെത്തിയത്. എന്നാല്‍ പാര്‍ട്ടിയിലെ എല്ലാപേരും കരാറില്‍ സന്തുഷ്ടരായിരുന്നില്ല. ഇത് മെഴ്‌സിന്റെ ചരിത്രതോല്‍വിയിലേക്ക് നയിച്ചു. 1949ന് ശേഷം ഒരു സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടിട്ടില്ല.


