
തീവ്രവലതുപക്ഷ പിന്തുണയോടെ കുടിയേറ്റത്തിനെതിരായ പ്രമേയം ജര്‍മ്മന്‍ പാര്‍ലമെന്റ് പാസാക്കി
അടുത്ത മാസം 23ന് പൊതു തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ജര്‍മ്മനിയില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നെറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) എംപിമാരുടെ പിന്തുണയോടെ കുടിയേറ്റത്തിനെതിരായ പ്രമേയം ജര്‍മ്മന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം പാസാക്കി.
ഈ പ്രമേയം നടപ്പിലാക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ, പ്രമേയം പാസാക്കുന്നതില്‍ എഎഫ്ഡിയുടെ പങ്ക് ജര്‍മ്മനിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഫെബ്രുവരി 23ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ ഒന്നാം സ്ഥാനത്തും ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി എഎഫ്ഡി എത്തുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ആഴ്ച്ച കത്തിക്കുത്ത് കേസില്‍ ഒരു അഫ്ഗാന്‍ കുടിയേറ്റക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കുടിയേറ്റ നയത്തിനുമേലുള്ള ജനശ്രദ്ധ ശക്തമായി തിരിച്ചുവന്നു. ഈ അവസരം മുതലെടുക്കാന്‍ കണ്‍സര്‍വേറ്റീവുകളും എഎഫ്ഡിയും രംഗത്തെത്തി.
ജര്‍മ്മനിയുടെ കണ്‍സര്‍വേറ്റീവ് ബ്ലോക്കിന്റെ നേതാവായ ഫ്രെഡറിഷ് മെഴ്‌സ് രണ്ട് പ്രമേയങ്ങളാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സുരക്ഷ നടപടികള്‍ വര്‍ദ്ധിപ്പിക്കാനും നിയമവിരുദ്ധമായ കുടിയേറ്റം തടയുന്നതിനായി ജര്‍മ്മനിയുടെ കര അതിര്‍ത്തികള്‍ അടയ്ക്കാനും ആവശ്യപ്പെടുന്ന പ്രമേയങ്ങളാണ് മെഴ്‌സ് അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ അധോസഭയില്‍ പ്രമേയങ്ങള്‍ക്കുമേല്‍ വൈകാരികമായ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു.
ജര്‍മ്മന്‍ ചാന്‍സലറുടെ ഒലാഫ് ഷോള്‍സ് സോഷ്യല്‍ ഡെമോക്രാറ്റുകളും (എസ്പിഡി) ഗ്രീന്‍സും പ്രമേയങ്ങളെ എതിര്‍ത്തു. എന്നാല്‍, എഎഫ്ഡിയുടെ പിന്തുണ മെഴ്‌സിന് ലഭിച്ചു. കരയതിര്‍ത്തി സംബന്ധിച്ച പ്രമേയം വെറും മൂന്ന് വോട്ടുകള്‍ക്ക് പാസായി. അതേസമയം, സുരക്ഷാ നിര്‍ദ്ദേശം തള്ളി.
എഎഫ്ഡിയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍വേണ്ടി അവരോട് ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയില്ലെന്ന മുഖ്യധാരാ പാര്‍ട്ടികളുടെ തീരുമാനത്തിന്റെ അതിരുകളാണ് ഈ പ്രമേയം പാസായതിലൂടെ തകര്‍ന്നത്. വലതുപക്ഷ തീവ്രവാദ സ്വഭാവമുള്ള ജര്‍മ്മന്‍ സുരക്ഷ സര്‍വീസുകള്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയാണ് എഎഫ്ഡി.
75 വര്‍ഷം മുമ്പ് ജര്‍മ്മന്‍ ഫെഡറല്‍ റിപ്പബ്ലിക്ക് സ്ഥാപിതമായത് മുതല്‍ എല്ലാ ജനാധിപത്യവാദികള്‍ക്കും ഇടയില്‍ വ്യക്തമായൊരു ധാരണ ഉണ്ടായിരുന്നുവെന്ന് ഷോള്‍സ് പറഞ്ഞു. തങ്ങള്‍ അതിതീവ്ര വലതുമായി കൈകോര്‍ക്കില്ലെന്നായിരുന്ന ധാരണ.
ഈ നിമിഷത്തിന്റെ വൈകാരികതയില്‍ നമ്മുടെ റിപ്പബ്ലക്കിന്റെ അടിസ്ഥാന ധാരണ നിങ്ങള്‍ തകര്‍ത്തുവെന്ന് മെഴ്‌സിനോട് ഷോള്‍സ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവുകളും എഎഫ്ഡിയും സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഷോള്‍സ് പറഞ്ഞു. ഈ സാഹചര്യത്തെ മെഴ്‌സിന്റെ പാര്‍ട്ടി നിലവില്‍ തള്ളിക്കളയുന്നുണ്ട്.