TMJ
searchnav-menu
post-thumbnail

TMJ Daily

ജര്‍മ്മനി തിരഞ്ഞെടുപ്പ്; വലതുപക്ഷം നേട്ടം കൊയ്യുമെന്ന് സൂചനകള്‍

23 Feb 2025   |   1 min Read
TMJ News Desk

ര്‍മ്മനിയില്‍ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചു. ഫ്രെഡ്രിഷ് മെഴ്‌സിന്റെ കണ്‍സര്‍വേറ്റീവുകള്‍ അധികാരം പിടിക്കുകയും തീവ്ര വലതുപക്ഷമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) നേട്ടമുണ്ടാക്കുമന്നും സൂചന.

രാജ്യത്തിന്റെ മോശം സാമ്പത്തികാവസ്ഥയും ആക്രമണങ്ങളും കുടിയേറ്റത്തേയും സുരക്ഷയേയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കി മാറ്റിയിരുന്നു. 69 വയസ്സുള്ള മെഴ്‌സ് അടുത്ത ജര്‍മ്മന്‍ ചാന്‍സലറാകുമെന്നാണ് കരുതുന്നത്.

നാല് വര്‍ഷം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. മെഴ്‌സിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചാല്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ഭരണം പിടിച്ചേക്കും.

അതിതീവ്ര എഎഫ്ഡിയുമായി സഖ്യത്തിനില്ലെന്ന് മെഴ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ക്ക് പിന്നില്‍ രണ്ടാമതായി എഎഫ്ഡി എത്തുമെന്നാണ് സൂചനകള്‍. ഷോള്‍സിന്റെ മധ്യ-ഇടത് പാര്‍ട്ടി മൂന്നാമതും എത്തും.

60 മില്ല്യണ്‍ ജര്‍മ്മന്‍കാരാണ് വോട്ട് ചെയ്യുന്നത്. ജര്‍മ്മനിയെ സംബന്ധിച്ച് നിര്‍ണായക ദിനങ്ങളാണിത്. നാട്ടില്‍ മാത്രമല്ല വിദേശത്തും അടുത്ത ജര്‍മ്മന്‍ ചാന്‍സലര്‍ക്ക് ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. യൂറോപ്പിന് ശക്തായ നേതൃത്വം നല്‍കുമെന്ന് മെഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട്.


#Daily
Leave a comment