TMJ
searchnav-menu
post-thumbnail

TMJ Daily

ആഗോള നിക്ഷേപക സംഗമം: സംസ്ഥാനത്ത് എമര്‍ജിങ് ടെക്‌നോളജി ഹബ്ബ് സ്ഥാപിക്കും

22 Feb 2025   |   1 min Read
TMJ News Desk

പുതുതലമുറ സാങ്കേതികവിദ്യകളുടെ തരംഗത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നതിനായി കേരളത്തില്‍ എമര്‍ജിങ് ടെക്‌നോളജി ഹബ് സ്ഥാപിക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പറഞ്ഞു.

സാങ്കേതികവിദ്യയും കേരളത്തിന്റെ അവസരവും എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

300 കോടി രൂപ മുതല്‍ മുടക്കില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതി നടപ്പിലാക്കും. ദിനംതോറും സാങ്കേതിക വിദ്യ മാറുന്ന കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉദാഹരണമായി ഈ ഹബ്ബിനെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബഹിരാകാശം, ആരോഗ്യം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, കൃഷി, ഡിജിറ്റല്‍ മീഡിയ എന്നീ അഞ്ച് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാനത്തെ ഡിജിറ്റല്‍ പാര്‍ക്കുകളുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം പരിശീലനം ലഭിച്ചവരുടെ സംഘത്തെ സൃഷ്ടിച്ചു കൊണ്ട് ഇത്തരം സാങ്കേതിക വിദ്യകളെ സ്വീകരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കി ശേഷി വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 100 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി കൃത്യമായ വ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പുതുതലമുറ സാങ്കേതികവിദ്യകള്‍ പരിശീലിപ്പിക്കും.






#Daily
Leave a comment