TMJ
searchnav-menu
post-thumbnail

TMJ Daily

സ്വര്‍ണം പവന് 2,200 രൂപ വര്‍ദ്ധിച്ച് 74,320 ആയി

22 Apr 2025   |   1 min Read
TMJ News Desk

കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് 2,200 രൂപ വര്‍ദ്ധിച്ച് 74,320 രൂപയായി. ഗ്രാമിന്റെ വില 275 രൂപ കൂടി 9,290 രൂപയുമായി. ഇന്നലെയാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണം ഗ്രാമിന് 9,000 രൂപയും പവന് 72,000 രൂപയും എന്ന നില കടന്ന് റെക്കോര്‍ഡ് കുറിച്ചത്.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ സ്വര്‍ണം ഗ്രാമിന് 1,065 രൂപയും പവന് 8,520 രൂപയും വര്‍ദ്ധിച്ചു. ഒരു വര്‍ഷം കൊണ്ട് പവന്റെ വില വര്‍ദ്ധിച്ചത് 20,280 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,535 രൂപയും വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേദിവസം പവന്റെ വില 54,040 രൂപയായിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികളെ തുടര്‍ന്നാണ് സ്വര്‍ണത്തിന്റെ വില കുതിക്കുന്നത്. കഴിഞ്ഞ ദിവസം ഫെഡറല്‍ റിസര്‍വിന്റെ മേധാവി ജെറോം പവലിനെ ട്രംപ് വന്‍ തോല്‍വിയെന്ന് അധിക്ഷേപിക്കുകയും അടിസ്ഥാന പലിശനിരക്ക് ഉടനടി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് കാരണം സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പ് നടത്തി.

ട്രംപിന്റെ നടപടികള്‍ കാരണം ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയും ഓഹരി വിപണികള്‍ തകരുന്നതും കാരണം നിക്ഷേപകര്‍ സ്വര്‍ണത്തെ മികച്ച നിക്ഷേപമായി കാണുന്നു.






 

 

#Daily
Leave a comment