
TMJ Daily
സ്വര്‍ണവിലയ്ക്ക് റെക്കോര്‍ഡ് കുതിപ്പ്; പവന് വര്‍ദ്ധിച്ചത് 2,160 രൂപ
10 Apr 2025 | 1 min Read
TMJ News Desk
കേരളത്തില്‍ സ്വര്‍ണ്ണത്തിന് സര്‍വകാല റെക്കോര്‍ഡ് വിലക്കയറ്റം. പവന് 2,160 രൂപ വര്‍ദ്ധിച്ച് 68,480 രൂപയിലെത്തി. ഗ്രാമിന് വില 270 വര്‍ദ്ധിച്ച് 8,560 രൂപയായി.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും യുഎസ്-ചൈന വ്യാപാര യുദ്ധവുമാണ് വിലക്കയറ്റത്തിന് കാരണം. ലോക രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചുവെങ്കിലും ചൈനയ്ക്ക് ഇളവ് നല്‍കാതെ ട്രംപ് തീരുവ 104ല്‍ നിന്നും 125 ശതമാനമായി വര്‍ദ്ധിച്ചു.
രാജ്യാന്തര വില 3,129 ഡോളറായി വര്‍ദ്ധിച്ചു. ഇന്നലെ 3,000 ഡോളറായിരുന്നു വില.
ചൈനയെ കൂടാതെ മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കും ട്രംപ് തീരുവയില്‍ ഇളവ് നല്‍കിയിരുന്നില്ല. അതിനാല്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ ആശങ്ക ഒഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ നിക്ഷേപമായ നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ കാണുന്നതാണ് വില വര്‍ദ്ധനവിന് കാരണം.
#Daily
Leave a comment