REPRESENTATIONAL IMAGE : WIKI COMMONS
TMJ Daily
സ്വർണവില കുതിച്ചുയരുന്നു, പവന് 45,000 രൂപ
05 Apr 2023 | 1 min Read
TMJ News Desk
സംസ്ഥാനത്ത് സ്വർണവില ദിനംപ്രതി ഉയരുന്നു. പവന് ഇന്ന് 45,000 രൂപ വില. ഇന്നലെ പവന് 44,240 രൂപയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 5625 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില 2000 ഡോളർ പിന്നിട്ടു. അമേരിക്കൻ വിപണിയിൽ വില 2020 ഡോളറിലെത്തി.
രാജ്യാന്തര വിപണിയിലെ സ്വർണവിലയിൽ നേരിയ തോതിലുള്ള തിരുത്തലുകൾ വന്നപ്പോൾ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതോടെ സ്വർണ ഡിമാൻഡ് ഉയർന്നതാണ് വില ഉയരാൻ കാരണം. വരും ആഴ്ചകളിൽ വില 2084 ഡോളർ കടന്നേക്കും.
#Daily
Leave a comment