TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയിലെ 2.9 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

17 Apr 2025   |   1 min Read
TMJ News Desk

2024ല്‍ ഇന്ത്യയിലെ 2.9 ദശലക്ഷം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 24.74 ദശലക്ഷം പരസ്യങ്ങളും താല്‍ക്കാലികമായി ഗൂഗിള്‍ നീക്കം ചെയ്തു. ആഗോളതലത്തില്‍ 39.2 ദശലക്ഷത്തിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 500 കോടി പരസ്യങ്ങളുമാണ് നീക്കം ചെയ്തത്.

ഗൂഗിള്‍ പുതുതായി 50ല്‍ അധികം ലാംഗ്വേജ് മോഡലില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതുവഴി നിയമവിരുദ്ധ പണമിപാടും, തട്ടിപ്പുകളും മനസിലാക്കാന്‍ സഹായിച്ചതായി ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എഐ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളെയടക്കം പ്രതിരോധിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തട്ടിപ്പുകളെ പ്രതിരോധിക്കാനായി നൂറിലധികം വിദഗ്ദുടെ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് 70,000 പരസ്യദാതാക്കളുടെ അക്കൗണ്ടുകള്‍ സ്ഥിരമായി നിരോധിക്കുകയും 90 ശതമാനത്തോളം തട്ടിപ്പ് ഇല്ലാതാക്കാന്‍ സാധിച്ചതായും ഗൂഗിള്‍ പറഞ്ഞു.






 

#Daily
Leave a comment