TMJ
searchnav-menu
post-thumbnail

TMJ Daily

വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി; ഗൂഗിള്‍ 1.4 ബില്ല്യണ്‍ ഡോളര്‍ ടെക്‌സാസിന് നല്‍കും

10 May 2025   |   1 min Read
TMJ News Desk

നുമതിയില്ലാതെ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിച്ചതിന് നിയമനടപടി നേരിടുന്ന ഗൂഗിള്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യുഎസ് സംസ്ഥാനമായ ടെക്‌സാസിന് 1.4 ബില്ല്യണ്‍ ഡോളര്‍ നല്‍കും. നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിറ്റ് പണമുണ്ടാക്കാന്‍ ടെക് കമ്പനികളെ അനുവദിക്കില്ലെന്ന് ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ പറഞ്ഞു.

ജിയോലൊക്കേഷന്‍, ഇന്‍കോഗ്നിറ്റോ തിരച്ചിലുകള്‍, ബയോമെട്രിക് ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട് 2022ല്‍ ഗൂഗിളിന് എതിരെ ടെക്‌സാസ് ഉയര്‍ത്തിയ അനവധി ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനാണ് കമ്പനി നഷ്ടപരിഹാരം നല്‍കുന്നത്.

ടെക്‌സാസില്‍ വന്‍ടെക് കമ്പനികള്‍ നിയമത്തിന് മുകളില്‍ അല്ലെന്ന് കെന്‍ പാക്സ്റ്റണ്‍ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായി ഗൂഗിള്‍ അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ഉപയോഗിച്ച് ആളുകളുടെ യാത്രകള്‍, സ്വകാര്യ തിരച്ചിലുകള്‍, ശബ്ദം എന്നിവ രഹസ്യമായി ട്രാക്ക് ചെയ്ത് വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ നിയമവിരുദ്ധമായി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ട്രാക്ക് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നുവെന്ന് ടെക്‌സാസ് വാദിച്ചു.

ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

കമ്പനി മാറ്റം വരുത്തിയ ഉല്‍പന്ന നയങ്ങളുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്ന് ഗൂഗിളിന്റെ വക്താവ് ജോസ് കാസ്റ്റാനെഡ പറഞ്ഞു.




 

#Daily
Leave a comment