TMJ
searchnav-menu
post-thumbnail

TMJ Daily

ഗോപന്റെ മരണം: കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

15 Jan 2025   |   1 min Read
TMJ News Desk

ച്ഛനെ മക്കള്‍ സമാധി ഇരുത്തിയ വിവാദ സംഭവത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കല്ലറ പരിശോധിക്കുന്നത് തടയണമെന്ന കുടുംബത്തിന്റെ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ ഭാര്യയും രണ്ട് ആണ്‍മക്കളും ആണ് ഹര്‍ജി നല്‍കിയത്. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെയാണ് ഗോപന്‍ മരിച്ചതെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ഗോപന്റെ മരണം സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് കോടതി പറഞ്ഞു.

ഗോപന്‍ എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു. ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്നും അന്വേഷണം തടയാനാകില്ലെന്നും കോടതി പറഞ്ഞു.

കല്ലറ തുറക്കാനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും പൊലീസിന് അധികാരമുണ്ടെന്നും പറഞ്ഞു.




#Daily
Leave a comment