
എസ്ഐആർ നീട്ടിവെക്കണം എന്നാശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ
എസ്ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി അറിയിച്ചു. സർക്കാർ ഹർജിയിൽ ഹൈക്കോടതി വൈള്ളിയാഴ്ച വിധി പറയും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥരെയാണ് ആവശ്യം. 68,000 പേർ സുരക്ഷയ്ക്കായും വേണം. ഇതിനിടെ വലിയൊരു വിഭാഗത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് കൂടി മാറ്റിവെച്ചാൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളുടെ താളം തെറ്റുമെന്നുമാണ് സർക്കാരിന്റെ നിലപാട്. എന്നാൽ 25,000 ജീവനക്കാരെ മാത്രമേ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി ഉപയോഗിക്കുന്നുള്ളൂവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. അതേസമയം 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.


