TMJ
searchnav-menu
post-thumbnail

TMJ Daily

അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍

28 Sep 2024   |   1 min Read
TMJ News Desk

എംഎല്‍എ പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങളില്‍ അഭിപ്രായപ്രകടനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവം ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

തനിക്ക് പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫോണ്‍ ചോര്‍ത്തലില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും. 

രണ്ട് ദിവസം കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായി അന്‍വര്‍ പരാതി നല്‍കുകയാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവര്‍ണര്‍ മറുപടി പറഞ്ഞു. റിപ്പോര്‍ട്ടില്‍ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും ഇരുവര്‍ക്കുമെതിരെ സിദ്ധാര്‍ത്ഥന്റെ രക്ഷിതാക്കളും പരാതി നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.


#Daily
Leave a comment