TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ആനുകൂല്യം; യുവനിധി പദ്ധതി നടപ്പാക്കി കര്‍ണാടക സര്‍ക്കാര്‍

13 Jan 2024   |   1 min Read
TMJ News Desk

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ആനുകൂല്യം നല്‍കി കര്‍ണാടക സര്‍ക്കാര്‍. തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും 2 വര്‍ഷത്തേക്ക് നല്‍കുന്ന പദ്ധതിയായ യുവനിധിക്കാണ് ശിവമൊഗ്ഗയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടക്കം കുറിച്ചത്. ഇതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചാമത്തെ ജനക്ഷേമ പദ്ധതിയും നടപ്പിലായിരിക്കുകയാണ്. 

250 കോടി നീക്കിവെച്ചു

ഈ സാമ്പത്തിക വര്‍ഷം 250 കോടി രൂപയാണ് യുവനിധി പദ്ധതിക്കായി കര്‍ണാടക സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. ഇതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനം ചെയ്ത 5 ജനക്ഷേമ പദ്ധതികളും നടപ്പിലായി. 6 പേര്‍ക്ക് നേരിട്ട് ചെക്ക് കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി ആറുമാസം കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കെ ജോലി ലഭിച്ചാലോ ഉന്നത പഠനത്തിന് ചേര്‍ന്നാലോ തുടര്‍ന്ന് ആനുകൂല്യം ലഭിക്കില്ല. 

അഞ്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍

വീടുകള്‍ക്ക് 200 യൂണിറ്റ് വീതം സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹജ്യോതി പദ്ധതി, സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കിക്കൊണ്ടുള്ള ശക്തി പദ്ധതി, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപനല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, അഞ്ചു കിലോ ഗ്രാം അരിയുടെ വില നല്‍കുന്ന അന്നഭാഗ്യ എന്നിവയാണ് കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കിയ മറ്റു ജനക്ഷേമ പദ്ധതികള്‍.

#Daily
Leave a comment