TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ആല്‍ബത്തിന് ഗ്രാമി പുരസ്‌കാരം

05 Feb 2024   |   1 min Read
TMJ News Desk

മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള 2024ലെ  ഗ്രാമി അവാര്‍ഡ് സ്വന്തമാക്കി ശങ്കര്‍ മഹാദേവനും സക്കീര്‍ ഹുസൈനും നയിക്കുന്ന ഫ്യൂഷന്‍ ബാന്‍ഡ് 'ശക്തി'. ബാന്‍ഡിന്റെ 'ദിസ് മൊമെന്റ്' എന്ന  ഏറ്റവും പുതിയ ആല്‍ബത്തിനാണ് പുരസ്‌കാരം.

ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍, തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ദിസ് മൊമെന്റ ഒരുക്കിയത്.

ദിസ് മൊമെന്റ്

വേള്‍ഡ് ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ മൂന്നാമത്തെ സ്റ്റുഡിയോ ആല്‍ബമാണ് ദിസ് മൊമെന്റ്. 2023 ജൂണ്‍ 30-ന് പുറത്തിറങ്ങിയ ആല്‍ബത്തില്‍ എട്ട് പാട്ടുകളാണ് ഉള്ളത്. 1973-ല്‍ രൂപീകരിച്ച ഫ്യൂഷന്‍ ബാന്‍ഡിനെ 1997-ല്‍ ജോണ്‍ മക്ലാഫ്‌ലിന്‍  റിമെമ്പര്‍ ശക്തി എന്ന പേരില്‍ പരിഷ്‌ക്കരിക്കുകയായിരുന്നു. 2000 ത്തിന്റെ തുടക്കം മുതല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും  46 വര്‍ഷത്തിനിടയില്‍ ശക്തിയുടെ പേരിലുള്ള ആദ്യത്തെ യഥാര്‍ത്ഥ റെക്കോര്‍ഡിംഗാണ് ദിസ് മൊമെന്റ്.

ഗ്രാമി അവാര്‍ഡില്‍ പുതിയ കാറ്റഗറികള്‍

ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡുകളില്‍ മൂന്ന് കാറ്റഗറികള്‍ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കാറ്റഗറികളായ ആഫ്രിക്കന്‍ മ്യൂസിക് പെര്‍ഫോമന്‍സില്‍ സൗത്ത് ആഫ്രിക്കന്‍ ഗായിക ടൈല , ആള്‍ട്ടര്‍നേറ്റീവ് ജാസ് ആല്‍ബത്തില്‍ മെഷെല്‍ ഡീഗോഷെല്ലോ , പോപ് ഡാന്‍സ് റോക്കോര്‍ഡിങില്‍ കൈലി മിനോഗ് എന്നിവരാണ് പുരസ്‌കാരങ്ങള്‍ നേടിയത്. പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 'മിഡ്നൈറ്റ്‌സ്' ആണ് മികച്ച ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സോളോ പോപ് പെര്‍പോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസ് സ്വന്തമാക്കി.


#Daily
Leave a comment