TMJ
searchnav-menu
post-thumbnail

TMJ Daily

ഗ്രാമി പുരസ്‌കാരം: ചരിത്രം കുറിച്ച് ബിയോണ്‍സെ

03 Feb 2025   |   1 min Read
TMJ News Desk

67ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള പുരസ്‌കാരം ബിയോണ്‍സെ നേടി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വംശജയെന്ന ചരിത്ര നേട്ടം കൗബോയ് കാര്‍ട്ടറിലൂടെ ബിയോണ്‍സെ സ്വന്തം പേരില്‍ കുറിച്ചു. ഈ വര്‍ഷം 11 നോമിനേഷനുകളാണ് ബിയോണ്‍സെ നേടിയിരുന്നത്.

കൗബോയ് കാര്‍ട്ടറിന്റെ ലോക പര്യടനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിയോണ്‍സെയ്ക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചത്. അവിശ്വസനീയ നേട്ടമെന്ന് അവര്‍ നേട്ടത്തെ വിശേഷിപ്പിച്ചു.

ഗായികയും ഗ്രാന്‍ഡ് ഓലെ ഓപ്പറയില്‍ പങ്കെടുത്ത ആദ്യ കറുത്ത വംശജയുമായ ലിന്‍ഡ മാര്‍ട്ടെല്ലിന് പുരസ്‌കാരം ബിയോണ്‍സെ സമര്‍പ്പിച്ചു.

ലോസാഞ്ചലസിലെ കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചു കൊണ്ടാണ് ഗ്രാമി പ്രഖ്യാപനം ആരംഭിച്ചത്.

മികച്ച ലാറ്റിന്‍ പോപ് ആല്‍ബത്തിനുള്ള പുരസ്‌കാരം ഷക്കീറ നേടി. മികച്ച-പുതുതലമുറ, ആംബിയന്റ്/ ചാണ്ട് ആല്‍ബം കാറ്റഗറിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗായികയായ ചന്ദ്രിക ടണ്ടന്‍ പുരസ്‌കാരം നേടി. ത്രിവേണി എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം.

മികച്ച അമേരിക്കന്‍ പെര്‍ഫോര്‍മന്‍സ്,മികച്ച അമേരിക്കന്‍ ആല്‍ബം, മികച്ച അമേരിക്കന്‍ റൂട്ട് പെര്‍ഫോമന്‍സ്, മികച്ച അമേരിക്കന്‍ റൂട്‌സ് സോങ് എന്നീ പുരസ്‌കാരങ്ങള്‍ സിയര ഫെറല്‍ നേടി.

കെന്‍ഡ്രിക് ലാമാറിന്റെ നോട്ട് ലൈക്ക് അസ് സോങ് ഓഫ് ദി ഇയര്‍ പുരസ്‌കാരവും റെക്കോര്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങളെ കൂടാതെ മികച്ച റാപ് പെര്‍ഫോമന്‍സ്, മികച്ച റാപ് സോങ്, മികച്ച മ്യൂസിക് വീഡിയോ എന്നീ പുരസ്‌കാരങ്ങളും നേടി.

ആകെ 94 വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.


#Daily
Leave a comment