TMJ
searchnav-menu
post-thumbnail

TMJ Daily

എഐ വളരുന്നത് സോഷ്യലിസത്തിലേക്കുള്ള യാത്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി

29 Jan 2025   |   1 min Read
TMJ News Desk

നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

മുതലാളിത്തത്തിന്റെ കൈയിലുള്ള എഐ വിവിധ തലങ്ങളില്‍ ഉപയോഗിക്കുന്നതോടെ മനുഷ്യാധ്വാനശേഷി 60% കുറയും. അപ്പോള്‍ അധ്വാന വര്‍ഗത്തിന് അധ്വാനമില്ലാതാകുകയും പകരം എഐ അധ്വാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ വിപണിയിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനം കുറവ് വരും. അതോടെ മുതലാളിത്തത്തിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

വാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയും. ഇത് മൗലികമായ മാറ്റത്തിന് കാരണമാകുമെന്നും ഈ സാഹചര്യത്തെയാണ് മാര്‍ക്‌സ് സമ്പത്തിന്റെ വിഭജനമെന്ന് പറഞ്ഞതെന്നും ഗോവിന്ദന്‍ പറഞ്ഞു.

അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനമെന്നും അങ്ങനെ നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയാകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റില്‍ ഓഫീസില്‍ ചുമര്‍ ശില്‍പ സ്മാരകം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം എഐ സോഷ്യലിസത്തേക്കുള്ള യാത്രയാകുമെന്ന് പറഞ്ഞത്.




#Daily
Leave a comment