TMJ
searchnav-menu
post-thumbnail

TMJ Daily

ജിഎസ്ടി വർദ്ധനവ്; ലോട്ടറി തൊഴിലാളി പ്രതിഷേധം സെപ്റ്റംബർ 15ന്

08 Sep 2025   |   1 min Read
TMJ News Desk

ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമാക്കി കേന്ദ്ര സർക്കാർ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ രാജ്ഭവൻ മാർച്ച്, സെപ്റ്റംബർ 15ന് സംഘടിപ്പിക്കും. സമിതിയുടെ നേതൃത്വത്തിൽ ലോട്ടറി ഏജന്റുമാരും തൊഴിലാളികളും സെപ്റ്റംബർ 16നും 18നും ഇടയിൽ എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. തൊഴിലാളികളും പൊതുജനങ്ങളും ഒപ്പുവച്ച നിവേദനം കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും, തുടർന്ന് പാര്ലമെന്റ് മാർച്ച് സംഘടിപ്പിക്കാനും കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ സംയുക്ത സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.

ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത എറണാകുളത്ത് ചേർന്ന കൺവെൻഷനിൽ ഐഎൻടിയുസി യൂണിയൻ സംസ്ഥാന പ്രസിഡന്റും സംരക്ഷണ സമിതി കൺവീനറുമായ പി ആർ ജയപ്രകാശ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ്മ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ നായർ, ലോട്ടറി തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ടി ബി സുബൈർ എന്നിവർ പങ്കെടുത്തു. മുൻ ക്ഷേമബോർഡ് ചെയർമാനും കൺവീനറുമായിരുന്ന എം വി ജയരാജൻ സമരപ്രഖ്യാപനം നിർവഹിച്ചു.


#Daily
Leave a comment