TMJ
searchnav-menu
post-thumbnail

TMJ Daily

ജിഎസ്ടി നിരക്കുകൾ കുറയ്ക്കും: മോഡി

15 Aug 2025   |   1 min Read
TMJ News Desk

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുകയും, ഇതിലൂടെ ജിഎസ്ടി നിരക്കുകൾ കുറയ്ക്കുകയും ചെയ്യുമെന്ന് മോഡി പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള പരിഷ്കരണമാവും ജിഎസ്ടിയിൽ നടപ്പിലാക്കുക എന്ന് അദ്ദേഹം വാക്ക് നൽകി.

എംഎസ്എംഇ മേഖലയെയും ജിഎസ്ടി പരിഷ്കരണം സഹായിക്കും. നിലവിൽ 0% ശതമാനം മുതൽ 28% വരെ അഞ്ച് പ്രധാന സ്ലാബുകളാണ് ജിഎസ്ടി സംവിധാനത്തിലുള്ളത്. 12%, 18% എന്നിങ്ങനെയാണ് മിക്ക ഉൽപന്നങ്ങളുടെയും സർവ്വീസുകളുടെയും ജിഎസ്ടി നിരക്കുകൾ. സംസ്ഥാനങ്ങളുമായും കേന്ദ്രം കൂടിയാലോചനകൾ നടത്തിയതായി നരേന്ദ്ര മോഡി പറഞ്ഞു. 

നിത്യോപയോഗ സാധനങ്ങളുടെയും മറ്റും വില വലിയ തോതിലാണ് വർദ്ധിച്ചിട്ടുള്ളത്. പല കാരണങ്ങൾക്കൊപ്പം ഉയർന്ന ഇന്ധന നിരക്കുകളും യുഎസ് താരിഫ് ഭീഷണിയും പല ഉത്പന്നങ്ങളുടെ വില വർദ്ധനവിന് കാരണമാകും.


#Daily
Leave a comment