TMJ
searchnav-menu
post-thumbnail

TMJ Daily

ഹൈം ബ്രാന്‍ഡുകള്‍ ഇനി കേരളത്തിലും; ഗൂഗിള്‍ ടിവികള്‍ വിപണിയിലേക്ക്

18 Aug 2023   |   2 min Read
TMJ News Desk

ലോകോത്തര സാങ്കേതിക മികവോടെ കേരളത്തിലേക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങി ഹൈം ഗ്ലോബല്‍. അന്താരാഷ്ട്ര നിലവാരമുള്ള ഉല്‍പ്പന്നങ്ങളില്‍ ആദ്യ ഉല്‍പ്പന്നമെന്ന നിലയില്‍ ക്യു.എല്‍.ഇ.ഡി ടിവികളാണ് ഹൈം അവതരിപ്പിച്ചത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ലുലു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി ഹൈം ബ്രാന്‍ഡിനെ കേരളത്തിനായി പരിചയപ്പെടുത്തി.

ഇന്ത്യക്കു പുറമെ ഗള്‍ഫ് രാജ്യങ്ങളിലും നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഹൈം ഗ്ലോബലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കൂടാതെ സാര്‍ക്ക് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, മുന്‍ മന്ത്രി ഇപി ജയരാജന്‍, പാണക്കാട് സയ്യിദ് റാഷിദ് അലി ശിഹാബ് തങ്ങള്‍, എഎന്‍ രാധാകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ് എംപി, നവാസ് മീരാന്‍, വികെസി മമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു. 

ലോകം ഇനി ഹൈമിനൊപ്പം

ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ മാത്രം ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഹൈം ടിവിയില്‍ ഉള്ളത്. അതിനൂതന സാങ്കേതിക മികവോടെ സ്മാര്‍ട്ട് ടിവി, ഗൂഗിള്‍ ടിവി മുതലായവും ഹൈമിന്റെതായി വിപണിയിലിറങ്ങും. ഉന്നതനിലവാരമുള്ള ഗൂഗിള്‍ ടിവികള്‍ക്ക് പുറമെ വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍, മറ്റ് പേഴ്‌സണല്‍ ഗാഡ്ജറ്റ്‌സ് മുതലായവ ഹൈമിന്റെതായി പുറത്തിറക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വീസ് നെറ്റ്‌വര്‍ക്കും ഹൈം ഉപഭോക്താക്കള്‍ക്കായി വിപണിയിലെത്തിക്കും. 

'ലോകം മുഴുവന്‍ സൂപ്പര്‍ സോണിക് യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഹൈം പോലെയുള്ള ബ്രാന്‍ഡുകള്‍ നൂതനമായ സാങ്കേതികമികവോടെ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാവുകയെന്നത് അഭിനന്ദനാര്‍ഹമാണ്. നല്ല ഉത്പന്നം, ന്യായവില, നല്ല ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഇവയാണ് ഏതൊരു ഉത്പന്നത്തിന്റെയും വിജയരഹസ്യം. ഇനിയും ഹൈമിന്റെതായി ഉത്പന്നങ്ങള്‍ ഇറക്കി ലോകം മുഴുവന്‍ വ്യാപിപ്പിക്കട്ടെ'യെന്ന് ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. 

'ഹൈം ടിവി ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളോട് ചേര്‍ന്നുനില്‍ക്കും വിധം പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നും, കേരളത്തില്‍ ഹൈം അവതരിപ്പിച്ചിട്ടുള്ള വിപുലമായ സര്‍വീസ് നെറ്റ്‌വര്‍ക്ക് ശ്യംഖല വഴി ഉയര്‍ന്ന നിലവാരത്തോടുകൂടിയ സര്‍വീസ് ഉറപ്പുവരുത്തുമെന്നും' ഹൈം ഗ്ലോബല്‍ സെയില്‍സ് ഡയറക്ടര്‍ ഷൈന്‍ കുമാര്‍ പറഞ്ഞു. 

' ലോകത്തെ ഏതൊരു മുന്‍നിര ബ്രാന്‍ഡുകളുമായും കിടപിടിക്കും വിധമാണ് ഓരോ ഹൈം ഉത്പന്നങ്ങളും നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ ഓണക്കാലത്ത് മലയാളികളുടെ മുന്നില്‍ ഹൈം ഗ്ലോബല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹൈം ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ ഷാനു എം ബഷീര്‍ പറഞ്ഞു.


#Daily
Leave a comment