TMJ
searchnav-menu
post-thumbnail

TMJ Daily

നാല് ഇസ്രായേലി വനിതാ തടവുകാരെ ഹമാസ് കൈമാറി

25 Jan 2025   |   1 min Read
TMJ News Desk

സ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് റെഡ് ക്രോസിന് കൈമാറി. ഗാസയിലെ ഒരു വേദിയില്‍ പ്രദര്‍ശിപ്പിച്ചശേഷമാണ് ഇവരെ കൈമാറിയത്. കരാര്‍ നിലവില്‍ വന്നശേഷം ഇത് രണ്ടാം തവണയാണ് ഹമാസ് തടവുകാരെ സ്വതന്ത്രമാക്കുന്നത്.

2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ പിടികൂടിയ സൈനികരാണ് ഇവര്‍. ഇവരെ പലസ്തീനില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇന്നലെയാണ് വിട്ടയക്കുന്ന തടവുകാരുടെ ലിസ്റ്റ് ഹമാസ് പുറത്ത് വിട്ടത്. കരീന ഏരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിരി അല്‍ബാഗ് എന്നീ തടവുകാരെയാണ് വിട്ടയച്ചത്.

തടവുകാരെ കൈമാറുന്നതിന്റെ ആദ്യഘട്ടമായി കഴിഞ്ഞ ആഴ്ച്ച മൂന്ന് ഇസ്രായേലി വനിതകളെ വിട്ടയച്ചിരുന്നു. പകരം 90 പലസ്തീന്‍ തടവുകാരെ ഇസ്രായേലും വിട്ടയച്ചു. ഓരോ വനിതാ സൈനികര്‍ക്കും പകരം 50 പലസ്തീന്‍കാരായ തടവുകാരെ സ്വതന്ത്രമാക്കുമെന്നാണ് ഇസ്രായേല്‍ സമ്മതിച്ചിരിക്കുന്നത്. അതുപ്രകാരം, ഇന്ന് വിട്ടയച്ച നാലുപേര്‍ക്ക് പകരം 200 പാലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ പുറത്തുവിടും.


#Daily
Leave a comment