
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടു
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ വസതിക്കുള്ളില്‍ വച്ചാണ് ഹനിയെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ ഇസ്മയില്‍ ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. ഹനിയെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017 മുതല്‍ ഹമാസ് തലവനാണ് ഇസ്മയില്‍ ഹനിയെ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയെ.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് ശേഷം ഹനിയെയുടെ കുടുംബാംഗങ്ങള്‍ ഗസയില്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 10 ന് പെരുന്നാള്‍ ദിനത്തില്‍ ഹനിയെയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു.