TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE : WIKI COMMONS

TMJ Daily

ഇരട്ട പൗരത്വമുള്ളവരെ മോചിപ്പിക്കാനൊരുങ്ങി ഹമാസ്; ലെബനനില്‍ കൂട്ടപലായനം

24 Oct 2023   |   1 min Read
TMJ News Desk

ക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരട്ട പൗരത്വമുള്ള ബന്ദികളുടെ മോചനമാകും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.

ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങളെത്തുടര്‍ന്ന് ബന്ദികളായ രണ്ട് സ്ത്രീകളെ കൂടി തിങ്കളാഴ്ച ഹമാസ് മോചിപ്പിച്ചു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ് ബന്ദികളെ മോചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അമേരിക്കന്‍ പൗരന്മാരായ രണ്ട് ബന്ദികളെ ഹമാസ് നേരത്തെ മോചിപ്പിച്ചിരുന്നു. ഇതോടെ ഹമാസ് വിട്ടയച്ച ബന്ദികളുടെ എണ്ണം നാലായി. 

ബന്ദികളെ മോചിപ്പിച്ചശേഷം ചര്‍ച്ച 

എല്ലാ ബന്ദികളെയും വിടുന്ന മുറയ്‌ക്കേ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്താനാകൂ എന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തല്‍ ആവശ്യമാണ്. എന്നാല്‍ അതിനു മുമ്പായി ബന്ദികളെ മോചിപ്പിക്കണം. അതിനുശേഷമാകാം ചര്‍ച്ചകളെന്നും ബൈഡന്‍ പറഞ്ഞു. 

ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 300 ലധികം ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ ഇതുവരെ 2000 ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ മരണസംഖ്യ 5000 ത്തിലധികം ഉയര്‍ന്നതായി ഗാസയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്‌ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേല്‍ തിരിച്ചടിക്കാന്‍ ആരംഭിച്ചത്. ഹമാസിന്റെ ആക്രമണത്തില്‍ 1,500 ഓളം ഇസ്രയേലുകാരാണ് കൊല്ലപ്പെട്ടത്. 

പലായനം തുടരുന്നു

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ലെബനനില്‍ നിന്ന് 19,000 ത്തിലധികം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ മൈഗ്രേഷന്‍ ഏജന്‍സി അറിയിച്ചു. ലെബനന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും തലസ്ഥാനമായ ബെയ്‌റൂട്ടിലേക്കുമാണ് കൂടുതല്‍ പേരും പലായനം ചെയ്യുന്നത്. അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ മാറ്റിപ്പാര്‍പ്പിക്കുന്ന ആളുകളുടെ എണ്ണം ഉയരുമെന്ന് ഇന്റര്‍നാഷണല്‍ ഓഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വക്താവ് മുഹമ്മദ് അലി അബുനാജെല പ്രസ്താവനയില്‍ പറഞ്ഞു. 

ജനങ്ങളുടെ കൂട്ടപലായനം രാജ്യത്തെ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് എത്തിക്കുമെന്ന് അജുനാജെല കൂട്ടിച്ചേര്‍ത്തു. തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്ത പലരും അതിര്‍ത്തിയില്‍ നിന്ന് വടക്ക് 18 കിലോമീറ്റര്‍ അകലെയുള്ള തീരനഗരമായ ടയറിലേക്കാണ് മാറുന്നത്.





#Daily
Leave a comment