TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു

13 Oct 2025   |   1 min Read
TMJ News Desk

ജിപ്തിൽ ഗാസ സമാധാന ഉച്ചകോടി നടക്കാനിരിക്കെ ഹമാസ് ബന്ദികളാക്കിയിരുന്ന 7 പേരെ ആദ്യ ഘട്ടത്തിൽ വിട്ടയച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 20 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇന്റർനാഷണൽ കമ്മിറ്റി ഫോർ റെഡ് ക്രോസ്സിനാണ് (ICRC) ബന്ദികളെ ഹമാസ് കൈമാറിയതെന്നാണ് റിപ്പോർട്ട്. ഇവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറുകയും, ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഇസ്രായേൽ തടവിൽ വച്ചിരിക്കുന്ന 250 തടവുകാരടക്കം 2000 പലസ്തീനിയൻ ബന്ധികളെയും വരും മണിക്കൂറുകളിൽ വിട്ടയക്കും. 

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ  ഇടപെടലിൽ ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയിരുന്നു. ട്രംപ് മുന്നോട്ട് വച്ച ഇരുപതിന പദ്ധതിയും നെതന്യാഹു അംഗീകരിച്ചിരുന്നു. എന്നാൽ ഹമാസ് പദ്ധതിയോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഈജിപ്തിൽ ഗാസ സമാധാന ഉച്ചകോടി നടത്താൻ തീരുമാനിച്ചത്.

#Daily
Leave a comment