TMJ
searchnav-menu
post-thumbnail

TMJ Daily

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്: ഇവിഎമ്മുകളിലും വോട്ടുകളിലും പൊരുത്തക്കേടുണ്ടെന്ന് കോണ്‍ഗ്രസ് കമ്മിറ്റി

24 Dec 2024   |   1 min Read
TMJ News Desk

രിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയുടെ കാരണങ്ങള്‍ തിരഞ്ഞ കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. വോട്ടെണ്ണല്‍ സമയത്തെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ ക്രമക്കേടുകളാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമെന്ന് കമ്മിറ്റി കണ്ടെത്തി.

'തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സര്‍വേകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു, സംസ്ഥാനത്തിലെ അന്തരീക്ഷം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പക്ഷേ, ഫലം എതിരും,' എട്ടംഗ കമ്മിറ്റിയുടെ തലവനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ് ദലാല്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്നും ദലാല്‍ ആരോപിച്ചു.

ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തിയിരുന്നു. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 48 സീറ്റുകള്‍ ലഭിച്ചു.

ഇവിഎമ്മുകളുടെ ബാറ്ററി 99% വരെ ചാര്‍ജ് ചെയ്തിരുന്നു. വോട്ടെണ്ണല്‍ സാവധാനം ആയിരുന്നു. അനവധി ബൂത്തുകളില്‍ ഇവിഎമ്മുകളുടെ വോട്ടുകളില്‍ പൊരുത്തക്കേടുണ്ടെന്ന് വിശദമായ വിശകലനം കാണിക്കുന്നു. ബിജെപി ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥലങ്ങളില്‍ വോട്ടുകളുടെ വര്‍ദ്ധനവുണ്ട്. പോളിങ് അവസാനിച്ചശേഷം പഞ്ചകുള ജില്ലയിലും ചാര്‍ഖി-ദാദ്രി ജില്ലയിലും യഥാക്രമം ഇവിഎം വോട്ടുകളില്‍ 10.52%, 11.48% വര്‍ദ്ധനവുള്ളത് ഗുരുതരമായ സൂചനകളാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഗുരുതരമായ കൃത്രിമം നടന്നുവെന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ല.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അനവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതെല്ലാം തള്ളിക്കളഞ്ഞിരുന്നു.

ആകെ പോള്‍ ചെയ്ത വോട്ടുകളും ഒരു ദിവസത്തിനുശേഷം നല്‍കിയ കണക്കുകളും തമ്മില്‍ വന്‍തോതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകളില്‍ ക്രമക്കേട് നടത്തി അല്ലെങ്കില്‍ ഇവിഎമ്മുകള്‍ മാറ്റിവച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച ആകെ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്ലെന്നും ലഭിച്ച വോട്ടുകളുടെ ശതമാനം മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.




#Daily
Leave a comment