
ന്യൂയോര്‍ക്കിലെ ക്ഷേത്ര പരിസരത്ത് വിദ്വേഷസന്ദേശങ്ങള്‍; ഇന്ത്യന്‍ കോണ്‍സുലേറ്റ് അപലപിച്ചു
ന്യൂയോര്‍ക്കിലെ മെല്‍വില്ലിലുള്ള സ്വാമിനാരായണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ക്ഷേത്രത്തിലും, മതില്‍ക്കെട്ടിലും ഭീഷണിപ്പെടുത്തുന്നതും അവഹേളിക്കുന്നതുമായ ഹിന്ദു വിരുദ്ധ സന്ദേശങ്ങള്‍ സ്‌പ്രേ പെയിന്റ് ചെയ്തു നാശം വരുത്തിയെന്ന് സഫോക്ക് പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2 ദെഷോണ്‍ ഡ്രൈവിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറില്‍ ഞായറാഴ്ച രാത്രി ഏഴ് മണിയോടെയും തിങ്കളാഴ്ച രാവിലെ 6.30-നുമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
വിദ്വേഷ കുറ്റകൃത്യമായി കണ്ട് സഫോക്ക് കൗണ്ടി പൊലീസ് ഹേറ്റ്‌സ് ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവുകള്‍ ഈ കേസില്‍ അന്വേഷണം ആരംഭിച്ചു.അതേസമയം, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മെല്‍വില്ലിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിനെതിരെ നടന്ന നടപടിയെ ശക്തമായി അപലപിച്ചു. ഈ നടപടി 'സ്വീകാര്യമല്ല' എന്ന് വിശേഷിപ്പിച്ചു. ഇക്കാര്യം യുഎസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
എക്സിലെ ഒരു പോസ്റ്റില്‍ കോണ്‍സുലേറ്റ് ജനറല്‍ എഴുതി, 'ന്യൂയോര്‍ക്കിലെ മെല്‍വില്ലിലുള്ള ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രം നശിപ്പിച്ചത് അംഗീകരിക്കാനാവില്ല; ഇക്കാര്യം യു.എസ്. അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹീനകൃത്യത്തിലെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ടു. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും നടപടിയായി ഇതിനെ ന്യൂയോര്‍ക്കിലെ മെല്‍വില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ്‍ മന്ദിര്‍ വിശേഷിപ്പിച്ചു, 'നിര്‍ഭാഗ്യവശാല്‍, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വടക്കേ അമേരിക്കയിലെ വിവിധ ഹിന്ദു ക്ഷേത്രങ്ങളില്‍ സമാനമായ അവഹേളനങ്ങള്‍ ഉണ്ടായിട്ടുണ്ട്'.'ഞങ്ങള്‍ ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുകയും എല്ലാ സമുദായങ്ങള്‍ക്കിടയിലും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പശ്ചാത്തലമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവര്‍ക്കും സമാധാനം, ബഹുമാനം, ഐക്യം എന്നിവയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മതസ്വാതന്ത്ര്യത്തിന്റ അടിത്തറ'. എന്നും അവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ക്ഷേത്രവുമായി ബന്ധപ്പെട്ടവരും ചില യുഎസ് ജനപ്രതിനിധികളും സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി സ്ഥലത്ത് ഒത്തുകൂടി. യുഎസ് പ്രതിനിധി നിക്ക് ലലോട്ട, യു.എസ്. ടോം സുവോസി തുടങ്ങി ലോംഗ് ഐലന്‍ഡിനെ പ്രതിനിധീകരിക്കുന്ന പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ നേതാക്കള്‍ ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തെ പിന്തുണച്ചു,
സംഭവത്തോട് പ്രതികരിച്ച് ഇരുവരും എക്സില്‍ സംഭവത്തെ അപലപിച്ചു.
'ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം ഉണര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള മെല്‍വില്ലിലെ ബിഎപിഎസ് മന്ദിറിന് നേരെ ഉണ്ടായ പ്രവൃത്തിയില്‍ അഗാധമായ ദുഃഖമുണ്ട്. ഇന്ന്, പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ നേതാക്കള്‍ സമാധാനവും ബഹുമാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒത്തുകൂടി. ഞങ്ങളുടെ വിശ്വാസത്താല്‍ നയിക്കപ്പെടുമ്പോള്‍ തന്നെ, ഞങ്ങള്‍ ഒറ്റക്കെട്ടായി വെറുപ്പിനെതിരെ അനുകമ്പയോടും ഐക്യദാര്‍ഢ്യത്തോടും കൂടി നിലകൊള്ളുന്നു.' കോണ്‍ഗ്രസ് അംഗം നിക്ക് ലലോട്ട പറഞ്ഞു. ടോം സുവോസി എഴുതി, 'വളരെയധികം വിദ്വേഷമുണ്ട്! മെല്‍വില്ലിലെ ബ്എപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിനെ ലക്ഷ്യം വച്ചുള്ള നിന്ദ്യമായ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഞെട്ടിപ്പോയി. ദേശീയ നേതാക്കളുടെ പ്രകോപനപരമായ വാചാടോപങ്ങള്‍ കാരണം അത്തരം നശീകരണവും മതഭ്രാന്തും വിദ്വേഷവും പലപ്പോഴും സംഭവിക്കാറുണ്ട്. തീവ്രവാദം, ഉത്തരവാദിത്തമില്ലായ്മ എന്നിവ അമേരിക്കന്‍ രീതിയല്ല, അവ നമ്മുടെ രാജ്യത്തെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.'
'ലോകമെമ്പാടുമുള്ള എല്ലാ ബിഎപിഎസ് മന്ദിറുകളെയും പോലെ ന്യൂയോര്‍ക്കിലെ മെല്‍വില്ലിലുള്ള ബിഎപിഎസ് മന്ദിറും സമാധാനം, ഐക്യം, സമത്വം, നിസ്വാര്‍ത്ഥ സേവനം, സാര്‍വത്രിക ഹൈന്ദവ മൂല്യങ്ങള്‍ എന്നിവയുടെ വിളക്കുമാടമായി നിലകൊള്ളുന്നു. വിദ്വേഷകരമായ നശീകരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍, പ്രാദേശിക അധികാരികളെ വിളിച്ചു, ഈ വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണത്തെ പിന്തുണയ്ക്കാന്‍ അധികാരികളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന്, ബിഎപിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ അമേരിക്കന്‍ ജനപ്രതിനിധകളായ റോ ഖന്നയും നിരജ് അന്താനിയും സംഭവത്തെ അപലപിക്കുകയും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.'മെല്‍വില്ലിലെ ഒരു ഹിന്ദു ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ആരാധനാ സ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഭീഷണിപ്പെടുത്തലിനോ ഉപദ്രവിക്കാനോ അക്രമത്തിനോ സ്ഥാനമില്ല. ഞങ്ങള്‍ക്ക് ഉത്തരവാദിത്തവും ഇത് വീണ്ടും സംഭവിക്കില്ലെന്ന് ഉറപ്പും ആവശ്യമാണെന്നും റോ ഖന്ന പ്രസ്താവനയില്‍ പറഞ്ഞു.
'മെല്‍വില്ലയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിന് നേരെയുണ്ടായ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു, 'NY, NY, കുറ്റവാളികളെ മുഴുവന്‍ പിടികൂടുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണം. ഇത് നമ്മുടെ രാജ്യത്ത് ഹിന്ദുഫോബിയയുടെ മറ്റൊരു അറപ്പുളവാക്കുന്ന സംഭവമാണ്. ഈ വിദ്വേഷത്തെ ചെറുക്കാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും എന്ന് നീരജ് അന്താനി അഭിപ്രായപ്പെട്ടു.
മറ്റൊരു കോണ്‍ഗ്രസ് അംഗം ബ്രയാന്‍ ഫിറ്റ്സ്പാട്രിക്കും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു. 'ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്. ഇത് വെച്ചുപൊറുപ്പിക്കില്ല, സഹിക്കില്ല. ഹിന്ദു-അമേരിക്കന്‍ സമൂഹത്തോടൊപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയും അക്രമത്തെയും വിദ്വേഷത്തെയും അതിന്റെ എല്ലാ രൂപത്തിലും അപലപിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണമായ അന്വേഷണം തുടരണം, വേഗത്തില്‍ നീതി നടപ്പാക്കണം. 'എന്ന് അദ്ദേഹം എക്‌സില്‍ എഴുതി.
വരാനിരിക്കുന്ന വാരാന്ത്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (എച്ച്എഎഫ്) യുഎസ് നീതിന്യായ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു.
ഖാലിസ്ഥാന്‍ വാദിയായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ എച്ച്എഎഫ് ചൂണ്ടിക്കാട്ടി, അതില്‍ അദ്ദേഹം ഹിന്ദു, ഇന്ത്യന്‍ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നതായി അവര്‍ ആരോപിച്ചു. കാലിഫോര്‍ണിയയിലെയും കാനഡയിലെയും ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ന്യൂയോര്‍ക്കിലെ നശീകരണ പ്രവര്‍ത്തനത്തിന് സാമ്യമുണ്ടെന്ന് ഫൗണ്ടേഷന്‍ ആരോപിച്ചു. കമ്മ്യൂണിറ്റി പരിപാടി അടുക്കുമ്പോള്‍ എച്ച്എഎഫ് ഉള്‍പ്പെടെയുള്ള ഹിന്ദു, ഇന്ത്യന്‍ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോ 'സിഖ് ഫോര്‍ ജസ്റ്റിസി' ഗുര്‍പത്വന്ത് പന്നൂന്‍ അടുത്തിടെ പോസ്റ്റ് ചെയ്തു എന്നും അവര്‍ കുറ്റപ്പെടുത്തി.
ബിഎപിഎസ് സ്വാമിനാരായണ്‍ മന്ദിറിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമല്ല. കാനഡയിലെ എഡ്മന്റണില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.


