TMJ
searchnav-menu
post-thumbnail

TMJ Daily

ആരോഗ്യമുന്നറിയിപ്പ് നൽകിയില്ല: പുകയില കമ്പനികൾ 23.6 ബില്യൺ പിഴ നൽകണമെന്ന് കാനഡ

19 Oct 2024   |   2 min Read
TMJ News Desk

രോ​ഗ്യപരമായ അപകടങ്ങളെ മറച്ചു വച്ചു കൊണ്ടുള്ള പുകയില വിപണനം നടത്തിയിരുന്ന മൂന്ന് വൻകിട കമ്പനികൾ 23.6 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന നിർദ്ദേശവുമായി കാനഡയിലെ ക്യൂബെക്ക് കോടതി. ഫിലിപ്പ് മോറിസ്, ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ, ജപ്പാൻ ടുബാക്കോ എന്നീ സ്ഥാപനങ്ങളാണ് ആരോ​ഗ്യ വകുപ്പിനും പുകവലിക്കാർക്കുമായി 23.6 ബില്യൺ ഡോളർ നൽകണമെന്ന കോടതി മധ്യസ്ഥൻ മുന്നോട്ടു വച്ച ഒത്തുതീർപ്പിന്റെ നിബന്ധന. ഇതോടെ ദീർഘകാലമായി നടന്ന നിയമപോരാട്ടങ്ങളുടെ അവസാനഘട്ടത്തിലേക്കാണ് എത്തുന്നത്.

സി​ഗരറ്റ് ഉപയോ​ഗം കാൻസറിന് കാരണമാകുമെന്ന് കമ്പനികൾക്ക് വളരെക്കാലമായി അറിയാമെങ്കിലും അവരുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന 2015ലെ ക്യൂബെക്ക് കോടതി വിധിക്ക് ഏകദേശം 10 വർഷത്തിന് ശേഷമാണ് ഇത്തരമൊരു നിർദ്ദേശം.

ചർച്ചകൾക്കൊടുവിലെ ഈ നിർദ്ദേശം മൂന്ന് സ്ഥാപനങ്ങളുടെയും കാലങ്ങളായുള്ള കനേഡിയൻ  പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതാണ്. ഓരോ കമ്പനികളും എത്ര വീതമാണ് നൽകേണ്ടതെന്നതിൽ അന്തിമതീരുമാനമായിട്ടില്ല.

നിർദ്ദേശത്തിലെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുണ്ട്, അവ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിലിപ്പ് മോറിസിന്റെ ചീഫ് എക്സിക്യൂട്ടീവ് പറയുന്നു. 

ഈ നിർദ്ദേശത്തിന് അം​ഗീകാരം ലഭിച്ചാൽ ആ​ഗോളതലത്തിൽ ഇരകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകുന്ന സംഭവമായി ഇത് മാറുമെന്ന് കരാർ പ്രഖ്യാപിച്ചു കൊണ്ട് ക്യൂബെക്ക് കൗൺസിൽ ഓൺ ടുബാക്കോ ആൻഡ്  ഹെൽത്ത് പറഞ്ഞു.

കരാർ പ്രകാരം പുകവലി മൂലം ശ്വാസകോശ അർബുദം തൊണ്ടയിലെ അർബുദം എന്നിവ ബാധിച്ചവർക്കും അവരുടെ അനന്തരവകാശികൾക്കും നേരിട്ട്  6.5 ബില്യൺ ഡോളറും ($C6.5bn) ക്യൂബെക്കിലെ ഇരകൾക്ക് 4 ബില്യൺ ഡോളറുമാണ് നൽകേണ്ടത്. 

എങ്ങനെ രോ​ഗബാധയുണ്ടായെന്നും എവിടെ നിന്നാണ് പുകവലി ആരംഭിച്ചുവെന്നതിന്റെ അടിസ്ഥാനത്തിൽ 1,00,000 വീതം ഓരോ ആളുകൾക്കും നൽകേണ്ടതുണ്ട്. സർക്കാർ ആരോ​ഗ്യ വകുപ്പിന് 24 ബില്യൺ ഡോളറും ഈ കമ്പനികൾ നൽകേണ്ടതുണ്ട്.

1998ൽ ഇത്തരം ഉത്പാദകർക്കെതിരെ പുകവലിക്കാർ കേസ് ഫയൽ ചെയ്തിരുന്നു. 2015ൽ ഒരു ക്യൂബെക്ക് കോടതി കമ്പനികളോട് 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിരുന്നു ഇത് 2019ലാണ് ശരിവച്ചത്. ഈ പദ്ധതിക്കുള്ള വോട്ടെടുപ്പ്  ഡിസംബറിൽ ​നടക്കുമെന്നും, തുടർന്ന് അടുത്ത വർഷം പ്ലാൻ അം​ഗീകാരം പരി​ഗണിക്കാനുള്ള ഹിയറിം​ഗും നടക്കും.

അവകാശികളെല്ലാം തന്നെ ഇതിനായി വോട്ട് രേഖപ്പെടുത്തുമെന്നാണ് അവകാശികളെ പ്രതിനിധീകരിക്കുന്ന ട്രൂഡൽ ജോൺസൺ ലാസ്പെറൻസ് എന്നീ നിയമ സ്ഥാപനങ്ങൾ പറയുന്നത്. ഈ നടപടിയിൽ തങ്ങൾ നിരാശരാണെന്നും പൊതുജനാരോ​ഗ്യത്തെ സഹായിക്കുന്നതിലും കോർപ്പറേറ്റ് സ്വഭാവം ഇല്ലാതാക്കുന്നതിലും ഇത് പ്രവർത്തിക്കുന്നില്ലെന്നും അഭിഭാഷക സംഘടനകൾ പറയുന്നു.



#Daily
Leave a comment