TMJ
searchnav-menu
post-thumbnail

TMJ Daily

രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാം മുൻകൂർ ജാമ്യഹർജിയിൽ വാദം തുടങ്ങി

08 Dec 2025   |   1 min Read
TMJ News Desk

ണ്ടാമത്തെ പീഡനപരാതിയുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. പരാതിക്കാരിയുടെ മൊഴി പോലീസ് കോടതിയിൽ സമർപ്പിച്ചു. ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് 23 വയസുകാരിയായ ബാംഗ്ലൂരിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതി.

വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കാൻ എന്ന് പറഞ്ഞാണ് ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയത്. ലൈംഗിക അതിക്രമത്തിനിടെ ശരീരമാസകലെ മുറിവേൽപ്പിച്ചു, ‘ഐ വാണ്ടഡ് ടൂ റേപ്പ് യു’ എന്ന് മാങ്കൂട്ടത്തിൽ പറഞ്ഞുകൊണ്ടിരുന്നു. ശ്വാസം മുട്ടലുണ്ടായിട്ടും തന്നോടുള്ള അതിക്രമം മാങ്കൂട്ടത്തിൽ തുടർന്നു. അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതിന് ശേഷം താൻ മാനസികമായും ശാരീരികമായും തകർന്നു. ബന്ധം വീണ്ടും പുനസ്ഥാപിക്കാൻ മാങ്കൂട്ടത്തിൽ പുറകെ നടന്നു. ഫോൺ എടുക്കാതിരിക്കുമ്പോൾ അസഭ്യം പറയുകയും, കാറുമായി വീടിന്റെ പരിസരത്തെത്തി കൂടെ വരാൻ പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും, കേസുമായി മുന്നോട്ട് പോവാൻ ഭയപ്പെടുന്നു എന്നും പരാതിയിൽ അതിജീവിത പറഞ്ഞു.

ആദ്യ കേസിൽ ജാമ്യഹർജി പരിഗണിക്കുന്നത് വരെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് കേരള ഹൈക്കോടതി തടഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യഹർജി തള്ളിയതിന് പുറകെയാണ് മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസ്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത് ഡിസംബർ 15നാണ്. 

കഴിഞ്ഞ മാസം 27 മുതൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുകയാണ്. കർണാടകയിലാണ് ഒളിവിൽ കഴിയുന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. രണ്ടാമത്തെ അന്വേഷണ സംഘം മാങ്കൂട്ടത്തിലിനായി ഉടൻ കർണാടകയിലേക്ക് തിരിക്കുമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.


#Daily
Leave a comment