TMJ
searchnav-menu
post-thumbnail

TMJ Daily

തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

26 Nov 2025   |   1 min Read
TMJ News Desk

ലാക്ക കടലിടുക്കിൽ തീവ്ര ന്യൂനമർദവും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലുമായി ന്യൂനമർദവും രൂപപ്പെട്ടതിനാൽ കേരളം തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലാക്ക കടലിടുക്കിലെ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 26 ഉച്ചയ്ക്ക് മുൻപായി ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാൽ 'സെൻയാർ' എന്ന പേരിൽ അറിയപ്പെടും. 

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. നവംബർ 28 മുതൽ 29 വരെ മഴയുടെ ശക്തി ക്രമേണ കുറയും.




#Daily
Leave a comment