TMJ
searchnav-menu
post-thumbnail

TMJ Daily

ഹേമ കമ്മിറ്റി: ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേകസംഘത്തിന് കൈമാറും, സംഘത്തില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍

27 Aug 2024   |   1 min Read
TMJ News Desk

സിനിമാ മേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിനായുള്ള പ്രത്യേക അന്വേഷണസംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തുടരന്വേഷണത്തിന് രൂപം നല്‍കി.

പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി. 

ഇതുമായിബന്ധപ്പെട്ട് ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി.

പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസര്‍മാരെ കൂടാതെ മറ്റ് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.




#Daily
Leave a comment