
ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ നേരിടുന്ന ആക്ഷേപങ്ങളെ കുറിച്ച് പരാതി നൽകാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് നിർദ്ദേശിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റിയ്ക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നുവെന്ന ഡബ്ലുസിസിയുടെ ആരോപണത്തിലാണ് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. സംസ്ഥാന പോലീസാണ് നോഡൽ ഓഫീസറെ നിയമിക്കേണ്ടത്.
ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫീസറെ അറിയിക്കാം. പരാതികൾ പരിശോധിച്ച് നോഡൽ ഒഫീസർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ലഭിക്കുന്ന പരാതികൾ ആവശ്യമെങ്കിൽ നോഡൽ ഓഫീസർക്ക് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാം. ഹേമകമ്മറ്റിയുമായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയമിക്കണെന്ന് നിർദ്ദേശിച്ചത്. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അന്വേഷണസംഘം നേരിട്ടു ഹാജരായി കോടതിയിൽ സമർപ്പിച്ചു.