
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി
സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ നടപടികള്‍ എന്തായിയെന്ന് നടി പാര്‍വതി തിരുവോത്ത് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് മന്ത്രി മറുപടി നല്‍കി. വിശദമായ പത്രസമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നും സിനിമ നയത്തിനായി അടുത്ത മാസം കോണ്‍ക്ലേവ് നടത്തുമെന്നും ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകള്‍ ഇറക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇരകള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവച്ചാണ് പാര്‍വതി പോസ്റ്റിട്ടത്. ഇന്നലെ സംവിധായിക വിധു വിന്‍സെന്റ് വിശദമായി പാര്‍വതിക്ക് മറുപടി നല്‍കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.


